Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meeting In Full Swing

Pathanamthitta

തി​രു​വ​ല്ല ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ക​രാ​റി​ൽ അ​ഴി​മ​തി​യെ​ന്ന്; കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം

തി​രു​വ​ല്ല: ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വാ​യ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് ന​ൽ​കി​യ ക​രാ​ർ അ​ഴി​മ​തി​യാ​ണെ​ന്നും ഈ ​ക​രാ​ർ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ തി​രു​വ​ല്ല ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. ന​ടു​ത്ത​ള​ത്തി​ൽ ഇ​റ​ങ്ങി​യ കൗ​ൺ​സി​ല​ർ​മാ​ർ ചെ​യ​ർ​പേ​ഴ്സ​ണെ ഉ​പ​രോ​ധി​ച്ചു.

ക​രാ​ർ റ​ദ്ദു​ചെ​യ്യ​ണ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കെ ക​രാ​റു​കാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ സ്വീ​ക​രി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ്ര​തി​മാ​സം 2000 രൂ​പ​യ്ക്ക് 30 വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ കൂ​ടി​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ തി​രു​വ​ല്ല മു​നി​സി​പ്പ​ൽ പാ​ർ​ക്ക് വി​ഷ​യം അ​ജ​ണ്ട​യി​ൽ എ​ടു​ക്കാ​ത്ത​തി​ൽ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. മു​ൻ നി​ശ്ച​യി​ച്ച പ്ര​കാ​രം അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്‌ വി​ഷ​യം ച​ർ​ച്ച ചെ​യ്യാം എ​ന്ന തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി അ​ധ്യ​ക്ഷ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക്‌ ക​രാ​ർ പ്ര​കാ​രം പാ​ർ​ക്കി​നു​ള്ളി​ൽ യാ​തൊ​രു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്താ​ൻ പാ​ടി​ല്ല, കീ​ഴ് വാ​ട​ക​യ്ക്ക് കൊ​ടു​ക്കാ​ൻ പാ​ടി​ല്ല എ​ന്ന് ക​രാ​റി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ ​ക​രാ​റി​ന് വി​രു​ദ്ധ​മാ​യി അ​വി​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​ത് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ 29 ന​മ്പ​ർ അ​ജ​ണ്ട​യാ​യി പാ​ർ​ക്ക് വി​ഷ​യം ചേ​ർ​ത്തെ​ങ്കി​ലും 24 ന​മ്പ​ർ അ​ജ​ണ്ട ആ​യ​പ്പോ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി ഭ​ര​ണ​പ​ക്ഷം കൗ​ൺ​സി​ൽ നി​ർ​ത്തി ചെ​യ​ർ​പേ​ഴ്സ​ൺ ഇ​റ​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്ന് എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

അ​ന്ന് ഇ​ട​തു കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ന​ൽ​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ക്ര​മ​ത്തി​ൽ ത​ന്നെ അ​ജ​ണ്ട അ​ടു​ത്ത കൗ​ൺ​സി​ൽ ച​ർ​ച്ച ചെ​യ്യാം എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച കൂ​ടി​യ കൗ​ൺ​സി​ലി​ൽ വി​ഷ​യം അ​ജ​ണ്ട​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ബാ​ക്കി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യ്ക്കെ​ടു​ത്ത​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്.

കൗ​ൺ​സി​ലി​ൽ ബ​ഹ​ള​വും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ന്ന​തോ​ടെ യോ​ഗം നി​ർ​ത്തി​വ​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ ജെ​നു മാ​ത്യു, ആ​ർ.​മ​നു, എം.​സി.​അ​നീ​ഷ് കു​മാ​ർ, പ്ര​ദീ​പ് മാ​മ​ൻ മാ​ത്യു ,സ​തീ​ശ് വി​ജ​യ​ൻ, സു​രേ​ഷ് കു​മാ​ർ, ആ​ശാ സ​ജീ​വ്, അ​ജ്ഞു ബേ​ബി, മീ​നു ജോ​ബി, ര​മ്യാ സ​ന്തോ​ഷ്, ദി​നു ഫി​ലി​പ്പ്, താ​ജു​ദ്ദീ​ൻ, ദേ​വി​ക യ​ശോ​ധ​ര​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Up